തരൂരിന്റെ സ്വഭാവം ഓന്തിനേപ്പോലെ: മണിശങ്കര്‍ അയ്യര്‍

ന്യൂഡെല്‍ഹി| VISHNU.NL| Last Modified വെള്ളി, 6 ജൂണ്‍ 2014 (14:08 IST)
ശശി തരൂരിന്റെ സ്വഭാവം ഓന്തിനെപ്പോലെയാണെന്ന് വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ഒരു ഉയര്‍ന്ന നേതാവില്‍ നിന്നും ഉണ്ടായ പക്വതയില്ലാത്ത പ്രസ്താവന തന്നില്‍ നിരാശ ഉണ്ടാക്കിയെന്നും അദ്ദേഹം തുറന്നടിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭരണത്തില്‍ എത്തിയ ഉടനെ പ്രശംസിച്ച ശശി തരൂരിന്റെ നടപടിയാണ് മണിശങ്കര്‍ അയ്യരിനെ പ്രകോപിപ്പിച്ചത്. വെറുക്കപ്പെട്ട വ്യക്തിയില്‍ നിന്നും പുരോഗമനത്തിന്റെയും വികസനത്തിന്റെയും അവതാരമായി മാറുകയാണ് മോഡി എന്ന് ഒരു അമേരിക്കന്‍ വെബ്‌സൈറ്റിലെ ലേഖനത്തില്‍ ശശി തരൂര്‍ നേരത്തെ എഴുതിയിരുന്നു.

ഇതിനെയാണ് അയ്യര്‍ എതിര്‍ത്തത്. എന്നാല്‍ പുതിയ പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോഡി നടത്തിയ അധ്വാനത്തെയാണ് താന്‍ മാനിച്ചത്. തനിക്ക് വോട്ടുചെയ്യാത്തവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ അംഗീകരിക്കാതിരിക്കുന്നത് മര്യാദകേടാണെന്നും തരൂര്‍ പറഞ്ഞു.

കൂടാതെ താന്‍ ഉദ്ദേശിച്ചതെന്താണെന്ന് പാര്‍ട്ടിക്ക് നന്നായി അറിയാമെന്നും,ലേഖനത്തിലെ പരാമര്‍ശങ്ങള്‍ തരൂരിന്‍െറ വ്യക്തിപരമായ നിലപാടുകളാണെന്നും മോഡി സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായില്ലയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :