ഭരണത്തിന്റെ നേട്ടം താഴേ തട്ടില്‍വരെ എത്തിക്കണം: നരേന്ദ്ര മോഡി

ന്യൂഡ‌ൽഹി| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (09:44 IST)
ഭരണത്തിന്റെ നേട്ടം താഴേ തട്ടില്‍ വരെ എത്തിക്കണമെന്ന് കേന്ദ്ര മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. 44 കേന്ദ്ര മന്ത്രിമാരുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ച്ചയിലാണ് പ്രധാമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

100 ഇന അജണ്ടയ്ക്കു പിന്നാലെയാണ് മോഡി ഈ ആവശ്യവും ഉന്നയിച്ചത്. നല്ല ഭരണം നടപ്പാക്കണമെന്നും ഭരണ നേട്ടങ്ങൾ അധികാരത്തിന്റെ താഴേ തട്ടിൽ വരെ എത്തിക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാർക്ക് കര്‍ശന നിർദ്ദേശം നൽകി. ഇതിനായി കഴിവുള്ളവരെ ഉദ്യോഗസ്ഥ തലത്തിൽ നിയോഗിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :