ഉമ്മന്‍ ചാണ്ടിയെ സരിത ക്രോസ് വിസ്താരം ചെയ്യും; ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സരിത

ഉമ്മന്‍ ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ സരിതയ്ക്ക് അനുമതി

കൊച്ചി| Last Modified വ്യാഴം, 12 ജനുവരി 2017 (14:49 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു സരിത നിലപാട് വ്യക്തമാക്കിയത്.

സോളാര്‍ കമ്മീഷന് മുമ്പാകെ താന്‍ കൊടുത്ത തെളിവുകളില്‍ 70 ശതമാനവും ഉമ്മന്‍ ചാണ്ടിക്ക് എതിരാണ്. ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുന്നത് സ്വാഭാവികമാണെന്നും സരിത പറഞ്ഞു.

താനുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുള്ളത്. തന്നെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, മിണ്ടിയിട്ടില്ല, സോളാര്‍ കമ്പനിയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ല എന്നെല്ലാമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുള്ളത്.

ഇക്കാര്യം അദ്ദേഹത്തിനോട് നേരിട്ട് ചോദിക്കാനാണ് ക്രോസ് വിസ്താരം ആവശ്യപ്പെട്ടത്. ഉമ്മൻചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാൻ സരിത നായർക്ക് സോളാർ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :