സല്‍മാന്‍ ഖാന് വിദേശത്ത് പോകാന്‍ അനുമതി

മുംബൈ| Last Modified ചൊവ്വ, 26 മെയ് 2015 (14:22 IST)
വിദേശയാത്ര നടത്താന്‍ ബോളിവുഡ് സൂപ്പര്‍സ്റാര്‍ സല്‍മാന്‍ ഖാനുണ്ടായിരുന്ന വിലക്ക് മുംബൈ ഹൈക്കോടതി നീക്കി.
യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്തിന്റെ നമ്പര്‍ താമസിക്കുന്ന സ്ഥലം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 29 ന് ദുബായില്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്
ദുബായില്‍ പോകാന്‍ അുവദിക്കണമെന്നാവശ്യപ്പെട്ടു താരം കഴിഞ്ഞയാഴ്ച്ച കോടതിയെ സമീപിച്ചത്.
റോഡരികില്‍ ഉറങ്ങിക്കിടന്നയാളെ കാറിടിച്ചു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് സല്‍മാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :