സല്‍മാന്‍ ഖാന് ജാമ്യം ലഭിച്ചതിനെതിരെ പ്രതിഷേധം

മുംബയ്| vishnu| Last Modified ശനി, 9 മെയ് 2015 (18:14 IST)
വാഹനാപകടകേസിൽ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് താരം സൽമാൻ ഖാന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിക്കപ്പെട്ടതിനെതിരെ പ്രതിഷേധം ഉയരുന്നു. സൽമാന് ജാമ്യം നൽകിയതിനെതിരെ ബി.ജെ.പി നേതാവ് കിരണ്‍ ബേദിയാണ് ആദ്യം രംഗത്തെത്തിയത്. തൊട്ടുപിന്നാലെ വി‌എച്പി നേതാവും ബിജെപി എം‌പിയുമായ സ്വാധ്വി പ്രചിയും രംഗത്തെത്തി.

വിഐപികൾക്കും ധനികർക്കും മികച്ച നിയമസഹായം ലഭിക്കുമെന്നും അവർക്ക് ജയിൽശിക്ഷ ഒഴിവാക്കാമെന്നും ബിജെപി നേതാവ് കിരൺ ബേദി ആരോപിച്ചു. സൽമാൻ മുസ്ലീമായത് കൊണ്ടാണ് ജാമ്യം കിട്ടിയതെന്നും അല്ലായിരുന്നെങ്കിൽ ആ പാവപ്പെട്ടവർക്ക് നീതി ലഭിക്കുമായിരുന്നു എന്നുമാണ് സാധ്വി പ്രാചി പറഞ്ഞത്. തെരുവിൽ കഴിയുന്നവർക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച ബോളിവുഡ് ഗായകൻ അഭിജീത്തിനെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം പാട്ട് പാടിയും നൃത്തം ചവിട്ടിയും പടക്കം പൊട്ടിച്ചുമാണ് ആരാധകര്‍ താരത്തിന്റെ മാങ്ങിവരവ് ആഘോഷിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് സല്‍മാന്‍ ഖാനും, സഹോദരി അർപ്പിതാ ഖാൻ ശർമ്മയും ട്വിറ്ററിൽ പോസ്റ്റ് ഇട്ടു.
മദ്യലഹരിയിൽ കാറോടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ഉറങ്ങിക്കിടന്നയാൾ മരിച്ച കേസിൽ കഴിഞ്ഞ ബുധനാഴ്ചയാണ് മുംബയ് അഡിഷണൽ സെഷൻസ് കോടതി സൽമാൻ ഖാന് അഞ്ചു വർഷം തടവുശിക്ഷ വിധിച്ചത്. എന്നാൽ സൽമാൻ നൽകിയ അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ മരവിപ്പിക്കുന്നതായി വെള്ളിയാഴ്ച മുംബയ് ഹൈക്കോടതി അറിയിച്ചു. അതുവരെ സൽമാന് ജാമ്യം അനുവദിക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :