ഞാന്‍ ശരിയായ ഒരു മുസ്ലീമാണ്‌: സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (14:49 IST)
താന്‍ ശരിയായ മുസ്ലീമാണെന്നും പ്രവാചകന്‍ മുഹമ്മദ്‌ നബി ഏറ്റവും വലിയ യോഗിയാണെന്നും ബിജെപി എം‌പി സാക്ഷി മഹാരാജ്.
ഇസ്ലാമിലെ ഒന്നാമത്തെ പേര്‌ പ്രവാചകന്‍ മുഹമ്മദിന്റേതാണ്‌. മുഹമ്മദ്‌ നബി ഒരു വലിയ യോഗിയാണെന്നാണ്‌ താന്‍ കരുതുന്നത്‌. 'ഇമാന്‍' ഉളളവരാണ്‌ മുസ്ലീം എന്നും മുസല്‍മാനെന്നുമാണ്‌ കരുതുന്നത്‌. താന്‍ ശരിയായ ഒരു മുസ്ലീമാണ്‌ എന്നും സാക്ഷി മഹാരാജ്‌ പറഞ്ഞു.

ജൂണ്‍ 21 ന്‌ സുര്യനമസ്‌കാരം നടത്തുന്നതില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. സൂര്യനില്ലെങ്കില്‍ താനും മറ്റുളളവരും ഈ ലോകം മുഴുവനും അന്ധകാരത്തിലാവും. സൂര്യനെ മതപരമായി കാണുന്നവര്‍ സൂര്യപ്രകാശം സ്വീകരിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും വിവാദ ബിജെപി എം പി പറഞ്ഞു. യോഗദിനത്തില്‍ സൂര്യനമസ്‌കാരമടക്കമുളള യോഗാഭ്യാസങ്ങള്‍ നിര്‍ബന്ധമായി ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ മുസ്ലീം വ്യക്‌തിനിയമ ബോര്‍ഡ്‌ രംഗത്തുവന്നതിനെതിരെയായിരുന്നു സാക്ഷിമഹാരാജിന്റെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :