റയില്‍വേ ബജറ്റില്‍ അവഗണന മന്ത്രിയുടെ നെയിംബോര്‍ഡ് കൊണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലത്തിട്ടുചവുട്ടി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 8 ജൂലൈ 2014 (17:04 IST)
റയില്‍വേ ബജറ്റില്‍ ചില സംസ്ഥാനങ്ങളെ അവഗണിച്ചതില്‍ വ്യാപക പ്രതിഷേധം.ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ വീടിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇളക്കിയെടുത്ത് തറയിലിട്ടു ചവുട്ടി.

മന്ത്രിയെതടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നീക്കി. ഉച്ചയോടെയാണ് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ തടിച്ചുകൂടിയത്.

എന്നാല്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ മന്ത്രിയുടെ
കാര്‍ തടയാന്‍ ശ്രമിച്ചതും നെയിം ബോര്‍ഡ് ഇളക്കി മാറ്റിയതും
തെറ്റായ നടപടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിംഗ് ലവ്‌ലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :