PRIYANKA|
Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (08:09 IST)
ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം സാധ്യമാക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഹാജി അലി ദര്‍ഗയിലെ കബറിടത്തില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കിയ ബോംബെ ഹൈക്കോടതി വിധിയ്ക്ക് തൊട്ടുപിന്നാലെ ഗര്‍ഗയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു തൃപ്തി.
വിധിക്കെതിരെ ഹാജി അലി ട്രസ്റ്റ് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കാന് ആഗ്രഹിക്കുന്നതായി അറിയിച്ചതിനാല്‍ വിധി നടപ്പിലാക്കുന്നത് ഒന്നരമാസത്തേക്കു കോടതി മരവിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇന്നലെ ദര്‍ഗ സന്ദര്‍ശിച്ച ദേശായി കബറിടത്തിലേക്കു പ്രവേശിച്ചില്ല. വരും ദിവസങ്ങളില്‍ ശബരിമാല ക്ഷേത്ര അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവും നിയമപോരാട്ടവും നയിച്ച വ്യക്തിയാണ് തൃപ്തി ദേശായി.