ഹാജിഅലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം; സ്ത്രീകള്‍ക്കുള്ള അംഗീകാരമാണിതെന്ന് തൃപ്‌തി ദേശായി

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയത് സ്വാഗതം ചെയ്ത് വനിതാനേതാക്കള്‍

മുംബൈ| JOYS JOY| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (18:56 IST)
ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയതിനെ സ്വാഗതം ചെയ്ത് വനിതാ ആക്‌ടിവിസ്റ്റുകള്‍. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ആക്‌ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്‌തി ദേശായി പറഞ്ഞു. ഇത് സ്ത്രീകള്‍ക്കുള്ള അംഗീകാരമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഈ വിധിയിലൂടെ സ്​ത്രീകൾക്ക്​ നീതി ലഭിച്ചുവെന്നും പൂർണ്ണ തൃപതി കൈവരിച്ചുവെന്നും യു പിയിലെ മതപണ്ഡിതയായ ഡോ:
ഹീന സഹീർ നഖ്​വി പറഞ്ഞു. ഇസ്​ലാമിൽ പുരുഷനും സ്​ത്രീക്കും തുല്യപദവിയാണ് ഉള്ളതെന്നും ഹീന സഹീർ കൂട്ടിച്ചേർത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :