ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്; നരേന്ദ്ര മോദി

Marendra Modi Oath taking Ceremony Live Updates
Marendra Modi Oath taking Ceremony Live Updates
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 ജൂലൈ 2024 (14:16 IST)
ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ യുദ്ധമേഖലയില്‍ കുടുങ്ങിയപ്പോള്‍ പുടിന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചെന്ന് മോദി പറഞ്ഞു. തിങ്കളാഴ്ചയാണ് നരേന്ദ്രമോദി രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചത്.

അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം നിരാശയുണ്ടാക്കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ മിസൈല്‍ ആക്രമണത്തിന്റെ അതേദിവസം തന്നെ നരേന്ദ്രമോദി-പുടിന്‍ കൂടിക്കാഴ്ച നടന്നത് സമാധാനത്തിനേറ്റ് തിരിച്ചടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. സോഷ്യല്‍ മീഡിയ എക്‌സിലാണ് സെലന്‍സ്‌കി അഭിപ്രായം പറഞ്ഞത്. റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ ആലിംഗനം ചെയ്യുന്നത് കാണുന്നത് നിരാശയും സമാധാനത്തിനെതിരെയുള്ള പ്രഹരവുമാണെന്ന് സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം മോദി നടത്തുന്ന ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :