ആര്‍‌എസ്‌എസിനെ കണ്ടുപടിക്കു; സി‌ഐടിയുവിന് കാരാട്ടിന്റെ ഉപദേശം

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (17:27 IST)
ആര്‍‌എസ്‌എസിന്റെ സംഘടനാ പ്രവര്‍ത്തനം കണ്ടു പഠിക്കാന്‍ സിഐ ടിയുവിനോട് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
ജനജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ആര്‍എസ്സ്എസ്സ് കടന്നു ചെന്നത് നോക്കി പഠിക്കാനാണ് കാരാട്ടിന്റെ ഉപദേശം.

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍എസ്എസ് പരിശീലനം നല്‍കുന്നതാണ് ഉദാഹരണമായി കാരാട്ട് എടുത്തു കാണിച്ചത്. സിഐടിയു സംഘടിപ്പിച്ച എം കെ പാന്ഥെ അനുസ്മരണത്തില്‍ "തൊഴിലാളി വര്‍ഗ്ഗവും വര്‍ഗീയതയും " എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിലൂടെ മാത്രം ആര്‍എസ്എസിന്റെ സ്വാധീനം
ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കാരാട്ട് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :