''ജിഷ്ണുവിന് നീതി ലഭിക്കണം, ഞങ്ങളുണ്ട് കൂടെ'' - രാജ്യാന്തര തലത്തിൽ നിന്നും ഒരു ക്യാമ്പസ് മുഴുവൻ പറയുന്നു

ഹൈദരാബാദ്, ബുധന്‍, 11 ജനുവരി 2017 (14:37 IST)

Widgets Magazine

പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയി‌യുടെ ആത്മഹത്യയെ തുടർന്ന് കേരളത്തിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ ക്യാംപസും. ജിഷ്ണുവിന്റെ മരണത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല എസ് എഫ്‌ ഐ യൂണിറ്റ് ആവശ്യപ്പെട്ടു.
 
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രാജ്യത്തെ പല ക്യാപസുകളിലും ഇന്‍സ്റ്റിറ്റ്യൂഷണല്‍  കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നു. ഇതിന്റെയെല്ലാം തെളിവുകളാണ് അടുത്തായി നെഹ്‌റു കോളേജില്‍ നിന്നും പുറത്തുവന്ന വാര്‍ത്തയെന്നും എസ് എഫ്‌ ഐ യൂണിറ്റ് അഭിപ്രായപ്പെടുന്നു.
 
സ്വകാര്യ വിദ്യാഭ്യാസ മാനേജ്‌മെന്റുകളിൽ വിദ്യാർത്ഥികളോടുള്ള സമീപനം എങ്ങനെയാണെന്ന് വ്യക്തമാവുകയാണ്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലേക്കെത്തിക്കാനു ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണം. അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് രോഹിത് വെമുലയും ചെയ്തത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രണ്ടുവയസുകാരന്‍റെ തല പാത്രത്തിനകത്തായി: ഫയര്‍ഫോഴ്സ് രക്ഷയ്ക്കെത്തി

രണ്ടു വയസുകാരന്‍റെ തല അലൂമിനിയം പാത്രത്തിനകത്തു കുടുങ്ങിയത് പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സ് ...

news

മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച പുറപ്പെടും

ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകര വിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള തിരുവാഭരണ ...

news

ജിയോ ഉപഭോക്‍താക്കള്‍ അവര്‍ക്ക് ലഭിച്ച ഈ നേട്ടം അറിയുന്നില്ല; പിന്നിലായത് വമ്പന്‍‌മാര്‍

ഓഫറുകളുടെ പെരുമഴയുമായെത്തിയ റിലയൻസ്​ ജിയോ രാജ്യത്തെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ് ...

news

എന്റെ ഭർത്താവ് എവിടെ? അദ്ദേഹത്തിന് ഭ്രാന്ത് ആയിരുന്നെങ്കിൽ എന്തിന് ജോലിക്കയച്ചു? ബി എസ് എഫ് ജവാൻറെ ഭാര്യ ചോദിക്കുന്നു

അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ദുരവസ്ഥ വീഡിയോയിലൂടെ രാജ്യത്തിന് മുന്നിലേക്ക് ...

Widgets Magazine