ജിഷ്ണുവിന്റെ മൃതദേഹ പരിശോധന നടത്തിയത് പി ജി വിദ്യാർത്ഥി; ഒന്നും മിണ്ടാതെ ഫൊറെൻസിക് ഡിപ്പാർട്മെന്റ്

ബുധന്‍, 11 ജനുവരി 2017 (10:13 IST)

Widgets Magazine

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മൃതദേഹ പരിശോധന നടത്തിയത് പി ജി വിദ്യാർത്ഥി. വിവാദമായ കേസുകളിൽ പൊലീസ് സർജന്മാർ മൃതദേഹ പരിശോധന നടത്തണമെന്നാണ് നിയമം. എന്നാൽ, ഇതിനു പകരം മെഡിക്കൽ കോളജിലെ പി ജി വിദ്യാർത്ഥി ഡോ. ജെറി ജോസഫിനെ ഈ ചുമതലയേൽപ്പിച്ചത് വിവാദമായിരിക്കുകയാണ്.
 
ജിഷ്ണുവിന്റേത് തൂങ്ങിമരണമാണെന്ന് ഡോ. ജെറി ജോസഫ് പോലീസിന് മൊഴിനല്‍കി. മൂക്കിലെ പരിക്ക് മൃതദേഹം പുറത്തേക്കെടുക്കുമ്പോള്‍ എവിടെയെങ്കിലും തട്ടിയതിനെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്നതാണെന്നും ഡോക്ടര്‍ പോലീസിനോട് പറഞ്ഞു. ഇത്രയും വിവാദമായ കേസ് ഒരു പി ജി വിദ്യാർത്ഥിയെ കൊണ്ട് കൈകാര്യം ചെയ്യിച്ചതിനോട് പ്രതികരിക്കാന്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി എന്‍.എ. ബലറാം തയ്യാറായില്ല.
 
അതേസമയം, ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചതായി കോളേജധികൃതരുടെ ഭാഗത്തുനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല വ്യക്തമാക്കി. ഇതുസംബന്ധിച്ച് പോലീസും അന്വേഷണമാരംഭിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജിഷ്ണു പൊലീസ് ആത്മഹത്യ പോസ്റ്റ്മോർട്ടം Jishnu Police Suiocide Postmorttom

Widgets Magazine

വാര്‍ത്ത

news

നന്ദി... എന്റെ ജനതയ്ക്ക് - ബരാക് ഒബാമ പടിയിറങ്ങുന്നു, എട്ട് വർഷത്തിന് ശേഷം അതേവേദിയിൽ വീണ്ടും

അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ വിടവാങ്ങൽ പ്രസംഗം പൂർത്തിയാക്കി. അമേരിക്കൻ ജനതക്ക്​ ...

news

'ആയിരം കണ്ണുമായി'; മലയാളികളുടെ ഹൃദയം കവർന്ന പാക് പെൺകുട്ടി വീണ്ടും!

സംഗീതത്തിന് ഭാഷ ഒരു പ്രശ്നമേ അല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗായിക ശ്രേയ ഘോഷാൽ. ...

news

വിമർശനം കടുത്തു; എതായാലും അക്കാര്യത്തിൽ തീരുമാനമാകും, രാഹുൽ ഗാന്ധി യാത്ര പോകുമോ?

വിദേശയാത്രകൾ നടത്തുന്നതിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരിന്ന ആൾ ആരാണെന്ന് ...

news

എ ടി എമ്മുകളിൽ നിന്നും പണം ലഭിച്ചില്ലെങ്കിലും സർവീസ് ചാർജ് ഈടാക്കി ബാങ്കുകൾ; അക്കൗണ്ടിൽ ഉള്ളത് കൂടി തീർന്നുകിട്ടും

നോട്ട് നിരോധനത്തിന്റെ ദുരുതങ്ങൾ അവസാനിക്കാത്ത ഈ സമയത്തും ജനങ്ങളെ ഇരുട്ടിലാക്കി ...

Widgets Magazine