ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 8 ജൂലൈ 2014 (16:02 IST)
പ്രമുഖ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധ്രയുടെ ആറ് കമ്പനികള്‍ അടച്ചുപൂട്ടി. ലൈഫ്‌ലൈന്‍ അഗ്രോടെക്, ഗ്രീന്‍വേവ് അഗ്രോ, റൈറ്റ്‌ലൈന്‍ അഗ്രികള്‍ച്ചര്‍, ഫ്യൂച്ചര്‍ ഇന്‍ഫ്ര അഗ്രോ, ബെസ്റ്റ് സീസന്‍സ് അഗ്രോ, പ്രൈം ടൈം അഗ്രോ എന്നീ കമ്പനികളാണ് അടച്ചുപൂട്ടിയത്.
2012 ജൂണിനും ഓഗസ്റ്റിനും ഇടയില്‍ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണെന്നാണ് രേഖകള്‍. കോര്‍പറേറ്റ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ ഇതുവരെ വാര്‍ഷിക വരവോ ബാലന്‍സ് ഷീറ്റോ സമര്‍പ്പിച്ചിട്ടില്ല.
വധ്രയാണ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറും അമിത് മേത്ത കമ്പനിയുടെ ഡയറക്ടറുമായാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട വാര്‍ത്തയില്‍ ടെലിഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, എസ്‌എംഎസ് എന്നിവയിലൂടെ വിവരം ആരായാന്‍ വധ്രയുടെ വക്താവ് മനോജ് അറോറയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്നും പറയുന്നു.