ഭൂമി ഇടപാട്: റോബര്‍ട്ട് വദ്രക്ക് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

  റോബര്‍ട്ട് വദ്ര , പ്രിയങ്ക ഗാന്ധി , ലൈറ്റ് ഹോസ്പിറ്റാലിറ്റി , നികുതിവകുപ്പ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 1 ജനുവരി 2015 (12:40 IST)
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. വെളളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നികുതിവകുപ്പിന്റെ നോട്ടീസ് മുഖേനെ ആവശ്യപ്പെട്ടിരിക്കുന്നത്.

റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി നടത്തിയ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നികുതിവകുപ്പിന്റെ നോട്ടീസ്. വിഷയത്തില്‍ ആദായനികുതി വകുപ്പ് കൂടുതല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം വദ്രയ്ക്കെതിരെ കേന്ദ്രം നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :