ജെറ്റില്‍ സൌജന്യയാത്രയും ആനുകൂല്യവും; റോബര്‍ട്ട് വദ്രയ്ക്കും ഭരത് ഭൂഷണുമെതിരെ തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി| Last Updated: ശനി, 16 നവം‌ബര്‍ 2019 (16:31 IST)
റോബര്‍ട്ട് വദ്രയും കേരള ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണും ഉള്‍പ്പടെയുള്ള പ്രമുഖര്‍ ജെറ്റ് എയര്‍വേസിന്റെ സൌജന്യം കൈപ്പറ്റിയതായി തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍‍. ഇ കെ ഭരത് ഭൂഷണ്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലായിരിക്കുമ്പോഴാണ് സൌജന്യം പറ്റിയത്. ജെറ്റ് എയര്‍വേസ് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഇ-മെയില്‍ സന്ദേശങ്ങളെ ആധാരമാക്കി തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവലാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കിയത്.

സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര ഉള്‍പ്പടെയുള്ളവര്‍ ഇക്കോണമി ക്ലാസില്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്ത് യാത്രാസമയത്ത് ബിസിനസ്, ഫസ്റ്റ്, പ്രീമിയര്‍ ക്ലാസുകളിലേക്ക് അപ്ഗ്രേഡ് ചെയ്തിരുന്നതായി തെഹല്‍ക അവകാശപ്പെടുന്നു. അപ്ഗ്രേഡ് ചെയ്യുമ്പോള്‍ നല്‍കേണ്ട അധിക തുക ഇവര്‍ നല്‍കിയിരുന്നില്ല. പകരം വിമാന കമ്പനികള്‍ക്ക് വിദേശ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് മാളവ്യ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയില്‍ ജോലി ചെയ്യവേ ആറു കോടി രൂപയുടെ ആനുകൂല്യം ജെറ്റ് എയര്‍വേസില്‍ നിന്നു നേടിയിട്ടുണ്ട്. കുടുംബവുമായി നടത്തിയ 28 വിദേശ യാത്രകള്‍ക്ക് മൊത്തമായി മാളവ്യ നല്‍കിയത് വെറും ഒരു ലക്ഷം രൂപ. അന്വേഷണ വിധേയമായി അദ്ദേഹത്തെ സ്ഥലം മാറ്റി, സംഭവത്തില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :