തെളിവുകളില്ലാതെ സര്‍ക്കാരിന് തനിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല; രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി താന്‍ ഉപയോഗിക്കപ്പെടുകയാണെന്നും റോബര്‍ട്ട് വാദ്ര

തെളിവുകളില്ലാതെ സര്‍ക്കാരിന് തനിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല; രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി താന്‍ ഉപയോഗിക്കപ്പെടുകയാണെന്നും റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 30 ജൂണ്‍ 2016 (14:57 IST)
തെളിവുകളില്ലാതെ തനിക്കെതിരെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും എന്നാല്‍ തെളിയിക്കാന്‍ യാതൊന്നുമില്ലെന്നും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ഫേസ്‌ബുക്ക് പോസ്റ്റിലാണ് വാദ്രയുടെ ഈ പരാമര്‍ശം. രാഷ്‌ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി താന്‍ എപ്പോഴും ഉപയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

“കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സര്‍ക്കാര്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. തെളിവുകളില്ലാതെ സര്‍ക്കാരിന് തനിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍, തെളിയിക്കാന്‍ യാതൊന്നുമില്ല. രാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി താന്‍ ഉപയോഗിക്കപ്പെടുകയാണ്. എന്നാല്‍, എല്ലാ തവണത്തേയും പോലെ അനാവശ്യധാരണകളെ കീഴടക്കി സത്യത്തിനൊപ്പം തലയുയര്‍ത്തി തന്നെ നടക്കും” - ഫേസ്‌ബുക്കില്‍ വാദ്ര കുറിച്ചു.

നിലവില്‍, ഹരിയാനയിലെ അനധികൃത ഭൂമി ഇടപാട് കേസില്‍ അന്വേഷണം നേരിടുകയാണ് വാദ്ര. വാദ്രയ്ക്കെതിരെയുള്ള അന്വേഷണങ്ങള്‍ എസ് എന്‍ ദിംഗ്‌ര കമ്മിഷന്‍ പൂര്‍ത്തീകരിച്ചു എന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റുമായി വാദ്ര രംഗത്തു വന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :