രോഗബാധിതയായ ഉമ്മയെ കാണാന്‍ പോകാന്‍ അനുമതി; മദനിക്ക് നാട്ടില്‍ പോകാമെന്ന് സുപ്രീംകോടതി

രോഗബാധിതയായ ഉമ്മയെ കാണാന്‍ പോകാന്‍ അനുമതി; മദനിക്ക് നാട്ടില്‍ പോകാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 30 ജൂണ്‍ 2016 (14:11 IST)
നാട്ടില്‍ പോകാന്‍ അബ്‌ദുള്‍ നാസര്‍ മദനിക്ക് സുപ്രീംകോടതിയുടെ അനുമതി. രോഗബാധിതയായ ഉമ്മയെ കാണുന്നതിനായി നാട്ടില്‍ പോകുന്നതിനാണ് കോടതി മദനിക്ക് അനുവാദം നല്കിയിരിക്കുന്നത്. നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.

നാട്ടില്‍ പോകാന്‍ അനുവാദം നല്കിയ കോടതി ഉമ്മയുടെ രോഗവിവരങ്ങള്‍ രേഖാമൂലം കോടതിയെ അറിയിക്കാനും നിര്‍ദ്ദേശിച്ചു. അതേസമയം, എത്ര ദിവസത്തേക്കാണ് അനുമതിയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയില്ല. ഇക്കാര്യം വിചാരണക്കോടതി തീരുമാനിക്കുമെന്നും കോടതി പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് മദനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രമേഹം മൂലം ഏറെ വിഷമതകള്‍ അനുഭവിക്കുന്ന മദനിക്ക് വിചാരണക്കോടതി ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :