ആർകെ നഗർ ഉപതെരഞ്ഞെടുപ്പ്; ജയലളിതയെ മറികടന്ന് ഭൂരിപക്ഷം, ദിനകരന് ചരിത്ര വിജയം

ഡി എം കെയും ബിജെപിയും തകർന്നടിഞ്ഞു

aparna| Last Modified ഞായര്‍, 24 ഡിസം‌ബര്‍ 2017 (17:24 IST)
തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ ടിടിവി ദിനകരന് ചരിത്ര വിജയം. ഡി എം കെയും ബിജെപിയും തകർന്നടിഞ്ഞ കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്.

40707 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജലളിതക്ക് ലഭിച്ച ഭൂരിപക്ഷമായ 39545 മറികടന്നാണ് ദിനകരന്‍ വിജയിച്ചത്. ജയലളിതയേക്കാൾ സ്വീകാര്യത മണ്ഡലത്തിൽ ദിനകരനുണ്ടെന്ന് ഇതോടെ വ്യക്തമാകുന്നു. എഐഎഡിഎംകെ, ഡിഎംകെ, ബിജെപി തുടങ്ങിയ കക്ഷികളെ പിന്തള്ളിയാണ് സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി മത്സരിച്ച ദിനകരന്‍റെ വിജയം.

തമിഴ്നാട് സർക്കാരിനെതിരായ ജനവിധിയാണ് ആർകെ നഗറിലേതെന്ന് ദിനകരൻ പ്രതികരിച്ചിരുന്നു. ആർകെ നഗറിലെ ജനവിധി തനിക്ക് അനുകൂലമാണ്. ചിഹ്നമല്ല,
യോഗ്യനായ സ്ഥാനാർഥിയെയാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മധുര വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ദിനകരൻ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :