പട്ന|
jibin|
Last Updated:
ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:07 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സർക്കാർ തികച്ചും പരാജയമാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർജിഡി) നേതാവ് ലാലു പ്രസാദ് യാദവ്. ബിജെ പി സര്‍ക്കാര്‍ വൻകിട മുതലാളിമാർക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ഈ സർക്കാർ ഒരിക്കലും രാജ്യത്തെ സംരക്ഷിക്കില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി താനായിരുന്നുവെങ്കിൽ പാകിസ്ഥാന്റെ ആണവായുധത്തിന് ‘ലാലു ബോംബി’ലൂടെ മറുപടി നൽകുമായിരുന്നുവെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.
സൈന്യം ബലം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ ഭീക്ഷണിപ്പെടുത്തി പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സർതാജ് അസീസ് തിങ്കളാഴ്ച
രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ തന്ത്രങ്ങൾ ഒന്നും തന്നെ പാക്കിസ്ഥാനെതിരെ നടപ്പാകില്ല. നരേന്ദ്ര മോഡിയുടെ ഇന്ത്യ വന്‍ശക്തിയാണെങ്കില്‍ ആണവായുധങ്ങള്‍ ഉൾപ്പെടെ സൈന്യബലമുള്ള പാകിസ്ഥാന് ഇന്ത്യയുടെ ഏത് നീക്കവും തടയാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയത്.