നദീസംയോജനത്തിന് സംസ്ഥനങ്ങളുടെ ആശങ്ക പരിഹരിക്കും

ന്യൂഡല്‍ഹി| vishnu| Last Modified വെള്ളി, 18 ജൂലൈ 2014 (13:04 IST)
നദീസംയോജനകാര്യത്തില്‍ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ തീരുമാനമെടുക്കില്ലെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി ലോക്‌സഭയില്‍ വ്യക്തമാക്കി. നദീസംയോജനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള കെവി തോമസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ പരിശോധിച്ചതിനു ശേഷമേ പദ്ധതിയുമായി മുന്നോട്ടുപോകൂ. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ആശങ്ക കണക്കിലെടുക്കുമെന്നും മന്ത്രി അറിയിച്ചു. ജലസ്രോതസുകള്‍ പുനഃസ്ഥാപിക്കല്‍, അറ്റകുറ്റപ്പണി കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം അനുവദിക്കുന്നുണ്ടെന്ന് ഇതു സംബന്ധിച്ച മറ്റൊരു ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.

പമ്പ-അച്ചന്‍ കോവില്‍-വൈപ്പാര്‍ നദികളുടെ സംയോജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളനിയമസഭ ഏകകണ്ഠമായി നിയമം പാസാക്കിയിട്ടുണ്ടെന്നും ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കണമെന്നായിരുന്നു തോമസിന്റെ ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :