നാല് ഡാമും കേരളത്തിന്റേത്, പക്ഷേ നടത്തിപ്പ് തമിഴ്നാടിന്: ഉമാഭാരതി

   മുല്ലപ്പെരിയാര്‍ , ന്യൂഡൽഹി , ഉമാഭാരതി , ലോക്‌സഭ
ന്യൂഡൽഹി| jibin| Last Updated: വ്യാഴം, 17 ജൂലൈ 2014 (17:49 IST)
തമിഴ്‌നാടും കേരളവും തമ്മില്‍ ഉടമസ്ഥാവകാശത്തിന് തര്‍ക്കം നടക്കുന്ന നാല്
ഡാമുകളും കേരളത്തിന്റേത് തന്നെയാണെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി ലോക്‌സഭയിൽ വ്യക്തമാക്കി.

എന്നാല്‍ ഈ ഡാമുകളുടെ നടത്തിപ്പും അറ്റക്കുറ്റപ്പണിയും തമിഴ്നാടിനാണെന്നും അവര്‍ പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപി സി എൻ ജയദേവന്റെ ചോദ്യത്തിന് മറുപടിയായിട്ട് രേഖാമൂലമാണ് കേന്ദ്ര ജലവിഭവ മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുമാരിപ്പള്ളം എന്നീ ഡാമുകളുടെ പേരിലാണ് ഇരു സംസ്ഥാനവും തമ്മില്‍ തര്‍ക്കം നടക്കുന്നത്.

നാഷണല്‍ രജിസ്റ്റര്‍ ഒഫ് ലാർജ് ഡാംസ് എന്ന വെബ്‌സൈറ്റില്‍ മുല്ലപ്പെരിയാര്‍ ഉള്‍പെടെയുള്ള നാല് അണക്കെട്ടുകളും കേരളത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഉമാഭാരതി വിശദീകരിച്ചു. നേരത്തെ നാല് ഡാമുകളും തങ്ങളുടേതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :