സംവരണം: മോഹന്‍ ഭാഗവതിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (17:50 IST)
സംവരണനയത്തില്‍ ഒരുതരത്തിലുള്ള മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. നേരത്തെ സംവരണ നയം പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പിന്നോക്ക ദളിത് വിഭാഗങ്ങളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ ഉന്നമനത്തിന് സംവരണം ആവശ്യമാണെന്നാണു സര്‍ക്കാര്‍ വിശ്വസിക്കുന്നത്. നയം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗസൈറിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണു സംവരണം ഉപയോഗിക്കുന്നതെന്നും സംവരണം ആവശ്യമാണോയെന്നും എത്രാള്‍ ഇതു തുടരണമെന്നും ഒരു സമിതിയെ നിയോഗിച്ച് പഠിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :