ഹൈദരാബാദ്|
VISHNU N L|
Last Modified വെള്ളി, 19 ജൂണ്‍ 2015 (18:08 IST)
ആറ് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആളിനെ പൊലീസ് സ്റ്റേഷനില്‍ കയറി തല്ലിക്കൊന്നു. ആന്ധ്രാ പ്രദേശിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് പിടിയിലായ ഏലൂരു സ്വദേശിയായ സുരേഷിനേയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ട്രങ്കിൽ ഒളിപ്പിച്ച സുരേഷിനെ ഏലൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം അറിഞ്ഞ് ക്ഷുഭിതരായ ജനക്കൂട്ടം അടിയന്തരമായി ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
രാത്രി മുഴുവനും നീണ്ടു നിന്ന പ്രക്ഷോഭത്തിനൊടുവിൽ പിറ്റേന്ന് രാവിലെ സുരേഷിന്റെ വീട്ടിലെത്തിയ നാട്ടുകാർ അവിടെ അക്രമണം നടത്തി. തുടർന്ന് വീണ്ടും സ്റ്റേഷനിലെത്തിയ അവർ പൊലീസിന്റെ കൺമുന്നിൽ വച്ച് സുരേഷിനെ സെല്ലിൽ നിന്നും വലിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു. സംഭവം മുഴുവനും അവർ കാമറയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.