ഡല്‍ഹി പെണ്‍കുട്ടിയെ ശുശ്രൂഷിച്ച നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായി

കൂട്ടബലാത്സംഗം , ഡല്‍ഹി , നഴ്‌സ്
ചണ്ഡീഗഡ്| jibin| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (13:06 IST)
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ശുശ്രൂഷിച്ച
നഴ്‌സിനെ കൂട്ടബലാത്സംഗത്തിനിരയാക്കി.

പഞ്ചാബിലെ ബുദ്ധയില്‍ വെച്ചാണ് നഴ്‌സിനെ ഏഴ് പേര്‍ ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്. അവശയായ നഴ്‌സിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിനെ കാണാനാണ് യുവതി ഇവിടെ വന്നത്.

സംഭവത്തില്‍ മാന്‍വിന്ദര്‍, ബാല്‍വിന്ദര്‍ സിംഗ് എന്നീ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പീഡിപ്പിച്ച ശേഷം കൈവശമുണ്ടായിരുന്ന 8000 രൂപയും സ്വര്‍ണാഭരണങ്ങളും ഇവര്‍ തട്ടിയെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :