മിഷേലിന്റെ മരണം; ആത്മഹത്യാ പ്രേരണയ്ക്ക് ബന്ധുവായ ചെറുപ്പക്കാരൻ അറസ്റ്റിൽ, പ്രതിഷേധച്ചൂടിൽ പിറവം

''ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട്, അത് തിങ്ക‌ളാഴ്ച അറിയാം''; കടുത്ത സമ്മർദ്ദത്തിനിടയിൽ മിഷേൽ പറഞ്ഞിരുന്നു

കൊച്ചി| aparna shaji| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (08:02 IST)
സി എ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസിന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മിഷേലിന്റെ അകന്ന ബന്ധുവായ പിറവം സ്വദേശിയായ ക്രോണിനെ (27) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മിഷേലിനെ കാണാതായതിനു തലേന്ന് ക്രോണിന്റെ ഫോണില്‍ നിന്ന് മിഷേലിന് 57 സന്ദേശങ്ങള്‍ അയയ്ക്കുകയും നാലു തവണ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.

അവസാനം വി‌ളിച്ചപ്പോൾ 'ഞാൻ ഒന്നു തീരുമാനിച്ചിട്ടുണ്ട്, അത് തിങ്കളാഴ്ച അറിയാ‌മെന്ന്' മിഷേൽ പറഞ്ഞിരുന്നതായി ക്രോണിൻ പൊലീസിന് മൊഴി നൽകി. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെയും കോളുകളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :