ഭാര്യയെ തൃപ്തിപ്പെടുത്താന്‍ ഭര്‍ത്താവ് യുവതിയെ ബലാത്സംഗം ചെയ്തു

 ബലാത്സംഗം , ദിലീപ് - ആശ , യുവതി
ബാംഗ്ലൂര്‍| jibin| Last Modified ശനി, 16 ഓഗസ്റ്റ് 2014 (12:00 IST)
ഭാര്യയ്ക്ക് ബന്ധപ്പെടുന്നതിലും താല്‍പ്പര്യം മറ്റുള്ളവര്‍ തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുന്നത് കാണുമ്പോളാണെന്ന് മനസിലാക്കിയ ഭര്‍ത്താവ് ഭാര്യയുടെ അടുത്ത കൂട്ടുകാരിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെറുത്ത യുവതിയെ നിയന്ത്രിക്കാന്‍ ഭര്‍ത്താവിനൊപ്പം ഭാര്യയും മുറിയിലെത്തിയിരുന്നു. ബാംഗ്ലൂര്‍ ജാലഹള്ളിയിലെ ചിക്കബനവാരയിലെ ദമ്പതികളാണ് യുവതിയെ പീഡിപ്പിച്ചത്.

ദമ്പതികളുടെ അടുത്ത വീട്ടിലാണ് അഞ്ചു വയസ്സുള്ള കുട്ടിയുടെ അമ്മയായ 26 കാരിയായ യുവതി താമസിക്കുന്നത്. ആശയും യുവതിയും തമ്മില്‍ വളരെ അടുത്ത ചങ്ങാത്തത്തിലായിരുന്നു. ഒരു ദിവസം യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ആശ നീലച്ചിത്രം കാണിക്കുകയും തനിക്ക് മറ്റുള്ളവര്‍ തമ്മില്‍ ബന്ധപ്പെടുന്നത് കാണുന്നതാണ് ഇഷ്ട്മെന്നും പറഞ്ഞു. എന്നാല്‍ കൂട്ടൂകാരി ഇത്തരം സംഭാഷണത്തില്‍ താല്‍പര്യം കാണിച്ചില്ല.

ജൂലൈ 27 ന് കൂട്ടുകാരിയെ ആശ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ വെച്ച് ഭര്‍ത്താവുമായി സഹകരിക്കണമെന്ന് ആശ ഇവരോട് ആവശ്യപ്പെട്ടു. തനിക്ക് അതിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാനായി തുടങ്ങിയ യുവതിയെ ആശയും ഭര്‍ത്താവായ ദിലീപും ചേര്‍ന്ന് മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയും ചെയ്തു.

തുടര്‍ന്ന് ദിലീപ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഭര്‍ത്താവ് കൂട്ടുകാരിയെ ബലാത്സംഗം ചെയ്യുന്നത് ആശ നോക്കി നില്‍ക്കുകയും നിര്‍ദേശങ്ങള്‍ കൊടുക്കുകയും ചെയ്തത്രെ. തളര്‍ന്ന് അവശയായ യുവതിയോട് ഈ വിവരം പുറത്തു പറഞ്ഞാല്‍ കുട്ടിയെയും നിന്നെയും കൊന്നുകളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

എന്നാല്‍ പരാതിക്കാരി സംഭവം ഭര്‍ത്താവിനോട് പറയുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. ജാലഹള്ളിയില്‍ കേബിള്‍ ടി വി ഓപ്പറേറ്ററാണ് ദിലീപ്. ഭാര്യ ആശ വീട്ടമ്മയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :