യുവതികള്‍ ഉള്‍പ്പെട്ട കവര്‍ച്ചാസംഘം പിടിയില്‍

 പൊലീസ് , കോഴഞ്ചേരി , കവര്‍ച്ചാ സംഘം
കോഴഞ്ചേരി| jibin| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (16:27 IST)
യുവതികള്‍ ഉള്‍പ്പെട്ട കവര്‍ച്ചാ സംഘം പൊലീസ് പിടിയിലായി. മയക്ക് ഗുളികകള്‍ നല്‍കി ആളുകളെ മയക്കിയ ശേഷം കവര്‍ച്ച നടത്തിയതിന്‌ കൊല്ലം പുത്തൂര്‍
ഓഫീസ് മുക്ക് പുഷ്പമംഗലം ദില്‍ജിത്ത് എന്ന 28 കാരനൊപ്പം നാഗമ്പടം സ്വദേശി ഐമനത്തെ സംഗീത (33), കോട്ടയം ചുങ്കം സ്വദേശി പുത്തന്‍ പറമ്പില്‍ ഇന്ദു മധു (38) എന്നിവരാണു പിടിയിലായത്.

കോഴഞ്ചേരി തെക്കേമലയിലെ ഒരു വീട്ടമ്മയെ ഗുളിക നല്‍കി മയക്കിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം കഴിഞ്ഞ മാസമാണു നടന്നത്. ഇതിനൊപ്പം സമാനമായ സംഭവം ആലപ്പുഴ കൈനകരിയിലും നടന്നതായി കണ്ടെത്തി. മാന്യമായ വേഷം ധരിച്ച് എത്തുന്ന ഇവര്‍ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണു കവര്‍ച്ച നടത്തുന്നത്.

കഴിഞ്ഞ മാസം പതിനേഴിനു നടന്ന കവര്‍ച്ചയെ കുറിച്ച് അന്വേഷനം നടത്തവേയാണ്‌ പ്രതികളെ വലയിലാക്കിയത്. തിരുവല്ലയിലെ ഒരു വ്യാപാരിയെ മയക്കി കവര്‍ച്ച നടത്തിയത് ഉള്‍പ്പെടെ കോട്ടയം, കൊല്ലം ജില്ലകളിലെ സമാനമായ കവര്‍ച്ചകള്‍ നടത്തിയതും ഇവരാണെന്നാണു സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :