രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചാല്‍ കൂട്ടബലാത്സംഗമാകില്ല: കര്‍ണാടക ആഭ്യന്തര മന്ത്രി

ബംഗളുരു| VISHNU N L| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (14:14 IST)
രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചാല്‍ അതിനെ കൂട്ടബലാത്സംഗമെന്ന് പറയാനാകില്ലെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്ജ്.
ബംഗളുരുവില്‍ രണ്ടുപേര്‍ ചേര്‍ന്ന് ഐ.ടി ജീവനക്കാരിയെ ഓടുന്ന മിനിബസില്‍ വച്ച് ബലാത്സംഗം ചെയ്ത സംഭവത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ഓഫീസര്‍മാരുടെ അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പീഡനത്തിന് പുതിയ നിര്‍വചനം നല്‍കിയത്. എങ്ങനെയാണ് രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവം കൂട്ടബലാത്സംഗമാകുക? കൃത്യത്തില്‍ മൂന്നോ നാലോ പേര്‍ പങ്കെടുത്താല്‍ മാത്രമല്ലേ അത് കൂട്ടബലാത്സംഗമാകൂ- മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം ജീവനക്കാരിയെ സുരക്ഷിതമായി തിരികെ താമസ സ്ഥലത്ത് എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം കമ്പനിക്കുമുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :