വിജയദശമി: ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ ബസുകള്‍

തിരുവനന്തപുരം| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (18:18 IST)
വിജയദശമി പ്രമാണിച്ചുള്ള തിരക്ക് നിയന്ത്രിക്കാനായി കെ.എസ്.ആര്‍.ടി.സി ബംഗളൂരുവിലേക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 20 മുതല്‍ 27 വരെയാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുക.

ബംഗളൂരുവില്‍ നിന്നുള്ള അധിക സര്‍വീസുകളുടെ സമയക്രമം : (20 മുതല്‍ 27 വരെ) രാത്രി 8.30 നു മാനന്തവാടി വഴി
കോഴിക്കോട്ടേക്കും (സില്‍വര്‍ലൈന്‍ ജെറ്റ്), 9.30 ന് കോഴിക്കോട്ടേക്ക് സൂപ്പര്‍ഫാസ്റ്റും 11.40 ന് സുല്‍ത്താന്‍ ബത്തേരി വഴി കോഴിക്കോട്ടേക്ക് സൂപ്പര്‍ ഫാസ്റ്റും 11.50 ന് കോഴിക്കോട്ടേക്ക് മറ്റൊരു സൂപ്പര്‍ഫാസ്റ്റും ഉണ്ടാവും.

ദിവസേന രാത്രി 8.15 ന് മാനന്തവാടി വഴി തൃശൂരേക്ക് സൂപ്പര്‍ ഫാസ്റ്റും 7.45 ന് എറണാകുളത്തേക്കും (സില്‍വര്‍ ലൈന്‍ ജെറ്റ്), 11.30 ന് കോട്ടയത്തേക്ക് (സില്‍വര്‍ ലൈന്‍ ജെറ്റ്) മറ്റൊരു സര്‍വീസും ഉണ്ടാവും. ബംഗളൂരു പീനിയയില്‍ നിന്ന് മൈസൂര്‍ ഇരിട്ടി വഴി തലശേരിക്ക് ദിവസേന 8.45 ന് സൂപ്പര്‍ ഫാസ്റ്റും ഉണ്ടാവും.

ഇതുപോലെ ബംഗളൂരുവിലേക്ക് 24 മുതല്‍ 26 വരെ തിരിച്ചും കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തലശേരി എന്നീ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ ഉണ്ടാവും. ഇതുകൂടാതെ ആലപ്പുഴ ഡിപ്പോയില്‍ നിന്ന് രാവിലെ ആറു മണിക്ക് കോഴിക്കോട്, മൈസൂര്‍ വഴി ഒരു പ്രത്യേക ഡീലക്സ് സര്‍വീസും ഉണ്ടായിരിക്കും.

വിജയദശമി ദിവസം തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് ഒരു പ്രത്യേക മള്‍ട്ടി ആക്സില്‍ ബസ് സര്‍വീസും ഉണ്ടായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :