തന്റെ മകനെ ജയിലില്‍ കൊല ചെയ്തു; അതിനുശേഷം വിവരമറിയിച്ചതാണെന്ന് രാംകുമാറിന്റെ അച്‌ഛന്‍ പരമശിവം

രാംകുമാറിനെ ജയിലില്‍ കൊല ചെയ്തെന്ന് അച്‌ഛന്‍ പരമശിവം

ചെന്നൈ| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (10:57 IST)
സ്വാതി കൊലക്കേസ് പ്രതി രാംകുമാര്‍ ഞായറാഴ്ചയാണ് ജയിലില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍, രാംകുമാറിന്റേത് ആത്മഹത്യയല്ലെന്നും ജയിലില്‍ ചെയ്ത ശേഷം വിവരം അറിയിക്കുകയായിരുന്നെന്നും പിതാവ് പരമശിവം പറഞ്ഞു.

രാം കുമാറിന് നല്ല സുഖമില്ലെന്ന് ജയിലില്‍ നിന്ന് വിളിച്ചറിയിച്ചിരുന്നു. എന്നാല്‍, ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യം മറച്ചുവെച്ചെന്നും അവര്‍ മകനെ കൊന്നതിനു ശേഷം തന്നെ വിവരമറിയിച്ചതാണെന്നും പരമശിവം ആരോപിച്ചു.

കേസ് അവസാനിപ്പിക്കാന്‍ വേണ്ടി പൊലീസും മറ്റുള്ളവരും ചേര്‍ന്ന് രാം കുമാറിനെ കൊന്നതാണെന്ന് സഹോദരി ആരോപിച്ചു. അവന്‍ ഇനി സംസാരിക്കരുതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ടാകും. അതിനായാണ് കൊല ചെയ്തതെന്നും സഹോദരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :