സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല; രാജ്‌നാഥ് സിങ് വീണ്ടും കശ്മീരിലേക്ക്

രാജ്‌നാഥ് സിങ് ഇന്ന് കശ്മീരിലേക്ക്

ന്യൂഡല്‍ഹി| priyanka| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (08:30 IST)
കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ശ്രീനഗറിലേക്ക്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ബുധനാഴ്ച കശ്മീരില്‍ എത്തുന്ന മന്ത്രി വിവിധ പൗരസമൂഹ ഗ്രൂപ്പുകളുമായി സംസാരിച്ചേക്കും. എന്നാല്‍, കേന്ദ്രമോ വിഘടനവാദികളായ
ഹുര്‍റിയത് കോണ്‍ഫറന്‍സോ പരസ്പരം ചര്‍ച്ചക്ക് താല്‍പര്യപ്പെടുന്നില്ല.

ഒന്നരമാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മീരിലേക്ക് ആഭ്യന്തരമന്ത്രി നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. പ്രശ്‌ന പരിഹാരത്തിനായി ചില കശ്മീരിതര മുസ്ലിം നേതാക്കളുമായി രാജ്‌നാഥ് സിങ്ങും മറ്റും പിന്നാമ്പുറ ആലോചനകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിട്ടിറങ്ങണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :