ഇന്ത്യയെ സേവിക്കാനായി എല്ലാകാലത്തും നരേന്ദ്രമോദി ഉണ്ടാകില്ല: സുരേഷ് ഗോപി

എക്കാലത്തും ഇന്ത്യയെ സേവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടാകില്ലെന്ന് സുരേഷ്ഗോപി.

കൊച്ചി| സജിത്ത്| Last Updated: തിങ്കള്‍, 22 ഓഗസ്റ്റ് 2016 (09:00 IST)
എക്കാലത്തും ഇന്ത്യയെ സേവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടാകില്ലെന്ന് സുരേഷ്ഗോപി. തലമുതിര്‍ന്ന ആളുകള്‍ മാത്രം രംഗത്തുണ്ടാകുമ്പോള്‍ അതിന് നിറവും ഗന്ധവും പോരെന്ന് തോന്നുന്നത് സ്വാഭാവികമാണ്. ആ സ്ഥിതി മാറ്റിയെടുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എ കെ ആന്റണിയും കോണ്‍ഗ്രസിലെ തലമുറ മാറ്റത്തെപ്പറ്റി പറഞ്ഞിരുന്നു. ഇതിനെ പിന്തുടര്‍ന്നാണ് സുരേഷ് ഗോപിയും അഭിപ്രായ പ്രകടനം നടത്തിയത്. എ.കെ ആന്റണിയുടെ അഭിപ്രായം കോണ്‍ഗ്രസിന് മാത്രമല്ല ഭാധകമെന്നും പുതുതലമുറയുടെ നിര്‍മാണം ഉറപ്പാക്കാന്‍ സംഘടനാശക്തി പ്രധാനമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :