രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീംകോടതി, സന്തോഷമെന്ന് പേരറിവാളന്റെ അമ്മ

അപർണ| Last Modified വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (14:50 IST)
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കാമെന്ന് സുപ്രീംകോടതി. കേസിലെ പ്രതികൾ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തെ ശരി വെയ്ക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം.

പ്രതികളെ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തമിഴ്നാട് സർക്കാരിന് വേണമെങ്കിൽ ഗവർണറെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഇതോടെ കഴിഞ്ഞ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികള്‍ ജയില്‍ മോചിതരാകും.

കേസിൽ പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് 2016-ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാൻ തീരുമാനിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ്‌ എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്.

ഇത് ചോദ്യം ചെയ്ത്‌കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച ഒരു കേസിൽ എങ്ങനെയാണ് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുക എന്നതായിരുന്നു ഇവരുടെ ചോദ്യം. അതേസമയം, സുപ്രീം കോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്ന് പേരറിവാളന്റെ അമ്മ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :