ജൂലൈയില്‍ അത് സംഭവിക്കുമോ ?; രജനീകാന്ത് രണ്ടും കല്‍പ്പിച്ച് - ആരാധകര്‍ ആവേശത്തില്‍

രജനീകാന്ത് ജൂലൈയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

   Rajinikanth , Rajani , Tamilnadu , BJP , Kamal Haasan dodges , Rajinikanth's fans protest , രജനീകാന്ത് , തമിഴ്‌നടന്‍ , സത്യനാരായണ റാവു , ഇന്ത്യ ടൂഡേ , രാഷ്ട്രീയ പാര്‍ട്ടി , രജനി , രാഷ്‌ട്രീയപ്രവേശനം
ചെന്നൈ| jibin| Last Modified ശനി, 27 മെയ് 2017 (15:23 IST)
തമിഴ്‌നടന്‍ രജനീകാന്തിന്റെ രാഷ്‌ട്രീയപ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ശക്തിപകര്‍ന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. രജനീകാന്ത് ജൂലൈയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

രജനിയുടെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്വാദിനെ ഉദ്ധരിച്ച് ഇന്ത്യ ടൂഡേയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

രജനി രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടി നിരോധിക്കുന്നതിനു മുമ്പ് പരമാവധി ആരാധകരുമായി സംവദിക്കാനാണ് അദേഹം ശ്രമിക്കുന്നതെന്നും സത്യനാരായണ റാവു പറഞ്ഞു.

അതേസമയം, രാഷ്‌ട്രീയപ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ നടത്തിയ നീക്കങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ച് രജനീകാന്ത് നേരത്തെ രംഗത്തെത്തിയിരുന്നു.

അച്ചടക്കലംഘനം നടത്തിയ ആരാധകര്‍ക്കാണ് രജനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ക്ലബിന്റെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്തവരെ പുറത്താക്കാന്‍ ഫാൻസ്​ അസോസിയേഷ​​ന്റെ മുതിർന്ന നേതാവായ സുധാകറിനോട്​ രജനി നിര്‍ദേശം നല്‍കി. നിയമങ്ങള്‍ പാലിക്കുന്നവര്‍ മാത്രം അസോസിയേഷനില്‍ ഉണ്ടായാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :