തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലത്; സ്റ്റൈൽ മന്നന് ഉപദേശവുമായി ഉലകനായകൻ

എന്നെ മലയാളികൾ മുഖ്യമന്ത്രിയാക്കുമോയെന്ന് രജനിയോട് കമല്‍ ഹാസന്‍

Kamal Haasan, Rajinikanth Entering Politics, Rajinikanth Political Entry, Rajinikanth Politics , ചെന്നൈ, കമൽഹാസൻ, രജനീകാന്ത്, രാഷ്ട്രീയം
ചെന്നൈ| സജിത്ത്| Last Modified ശനി, 27 മെയ് 2017 (08:05 IST)
സ്റ്റൈൽ മന്നൻ രജനീകാന്തിന് ഉപദേശവുമായി ഉലകനായകൻ കമൽഹാസൻ. തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലതെന്ന് അദ്ദേഹം പറഞ്ഞു. കേരള ജനത എന്നെ മലയാളിയായാണ് കണക്കാക്കുന്നത്, എന്നാല്‍ എനിക്കു കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ കഴിയുമോ ? എന്നും കമലഹാസന്‍ ചോദിക്കുന്നു. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തിൽ വിനയാകുമെന്നുള്ള പരോക്ഷസൂചനയും കമൽ അദ്ദേഹത്തിന് നൽകി

തമിഴ്നാട്ടിൽ ജനിച്ചവർക്ക് മാത്രമേ ഇവിടെ രാഷ്ട്രീയത്തിലിറങ്ങാന്‍ പാടുള്ളൂ എന്ന വാദത്തോട് തനിക്ക് ഒരിക്കലും യോജിക്കാനാന്‍ കഴിയില്ല. രാഷ്ട്രീയത്തിൽ വരുമ്പോള്‍ തിരിച്ചറിവിന് ഏറെ പ്രാധാന്യം കൊടുക്കണം. പണം സമ്പാദിക്കാന്‍ മാത്രമുള്ള ഒരു എളുപ്പ മാർഗമായി ആരും രാഷ്ട്രീയത്തെ കാണരുത്. രാജ്യത്തെ ഭരണ സംവിധാനം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണെന്ന രജനീകാന്തിന്റെ അഭിപ്രായത്തെ താന്‍ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :