യാ‍ത്രക്കാരെ പെരുവഴിയിലാക്കി റെയില്‍വെ; സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നിർത്തി

റെയിൽവെ , സ്ലീപ്പർ ടിക്കറ്റ് ,  സ്ലീപ്പർ ക്ലാസ് , ടീക്കറ്റ്
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (10:33 IST)
റെയിൽവെ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് വിൽപ്പന അവസാനിപ്പിച്ചു. മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് ബുക്കിംഗ് കൗണ്ടറുകളില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം റെയില്‍വേ നിര്‍ത്തലാക്കിയത്. ഇനി റിസർവേഷൻ ടിക്കറ്റ് എടുത്തവർക്ക് മാത്രമേ ഇനി സ്ലീപ്പർ കോച്ചിൽ കയറാൻ കഴിയൂ.

ഈ മാസം 16നാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ റെയില്‍വെ പുറത്തിറക്കിയത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ ഇത് നടപ്പിലാക്കി തുടങ്ങി. നേരത്തെ രാവിലെ ആറു മുതൽ രാത്രി ഒൻപത് വരെയുള്ള സമയങ്ങളിൽ സ്ലീപ്പർ ടിക്കറ്റ് എടുത്ത് റിസർവേഷൻ കോച്ചുകളിൽ യാത്ര ചെയ്യാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ ഇത് റിസർവേഷൻ ടിക്കറ്റ് എടുത്ത് കയറുന്നവർക്ക് അസൗകര്യമുണ്ടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ലീപ്പർ അവസാനിപ്പിച്ചത്.

കൌണ്ടറുകളില്‍ നിന്നും സ്ലീപ്പര്‍ ടിക്കറ്റ് നല്‍കുന്ന സംവിധാനം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അസൌകര്യം ഉണ്ടാക്കുന്നുവെന്ന് കാണിച്ചാണ് പുതിയ സര്‍ക്കുലര്‍. ഉയര്‍ന്ന ക്ലാസ് കോച്ചുകളില്‍ സീറ്റുണ്ടെങ്കില്‍ മാത്രം ഓര്‍ഡിനറി ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യും. സാധാരണ കൌണ്ടറുകളില്‍ നിന്നും ഇനി മുതല്‍ ഓര്‍ഡിനറി ടിക്കറ്റ് മാത്രമേ ലഭ്യമാകൂ. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യാനാകു.

കണ്‍സഷന്‍ ടിക്കറ്റുകാര്‍ക്ക് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറാനുള്ള സംവിധാനവും ഒഴിവാക്കും. പകരം ഇത്തരം യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറാം. സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ ദുരിതം ഇരട്ടിയാക്കുന്നതാണ് സര്‍ക്കുലര്‍. ഇനി മുതല്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ തിരക്ക് ഇരട്ടിയിലധികമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :