പാറ്റ്‌നയിൽ ട്രെയിൻ ഇടിച്ച് മൂന്നു സ്ത്രീകളുൾപ്പെടെ അഞ്ചു പേർ മരിച്ചു

 ട്രെയിൻ അപകടം , റെയിൽവെ , ട്രെയിൻ ഇടിച്ചു മരണം
പാറ്റ്‌ന| jibin| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (09:35 IST)
ബിഹാറിലെ പാറ്റ്‌നയിൽ ട്രെയിൻ ഇടിച്ച് മൂന്നു സ്ത്രീകളുൾപ്പെടെ അഞ്ചു പേർ മരിച്ചു. റെയിൽവെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അഞ്ചുപേരും അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.

രാത്രിയില്‍ ട്രെയിൻ വരുന്നത് അറിയാതെ പാളം മുറിച്ചുകടന്ന അഞ്ചു പേരെയും ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആ സമയം പാറ്റ്‌ന-ഇസ്‌ലാംപൂർ പാസഞ്ചർ ട്രെയിനാണ് അതുവഴി കടന്നുപോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :