ഹ്രസ്വദൂര യാത്രാടിക്കറ്റില്‍ പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി റെയില്‍വേ ടിക്കറ്റിറക്കി

റിസര്‍വേഷന്‍ ഇല്ലാത്ത ഹ്രസ്വദൂര ടിക്കറ്റുകളുടെ പിന്‍‌വശത്ത് പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ ടിക്കറ്റ് റെയില്‍വേ നല്കിത്തുടങ്ങി.

കാസര്‍കോട്| സജിത്ത്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (10:38 IST)
റിസര്‍വേഷന്‍ ഇല്ലാത്ത ഹ്രസ്വദൂര ടിക്കറ്റുകളുടെ പിന്‍‌വശത്ത് പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ ടിക്കറ്റ് റെയില്‍വേ നല്കിത്തുടങ്ങി. 199 കിലോമീറ്റര്‍ വരെയുള്ള അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യണമെന്ന ഉത്തരവ് ടിക്കറ്റിലും രേഖപ്പെടുത്തി.

നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ പുതിയ ടിക്കറ്റ് റോളുകള്‍ ചെന്നൈയില്‍നിന്ന് ഇപ്പോഴാണ് എത്തിയത്. മൂന്ന് മണിക്കൂറിനുള്ളിലോ ആദ്യ തീവണ്ടിയിലോ യാത്രചെയ്യണമെന്നാണ്‌ പുതിയ നിബന്ധന. 200 കിലോമീറ്ററും അതിനുമുകളിലും വരുന്ന യാത്രാടിക്കറ്റുകള്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :