അവസരോചിത ഇടപെടല്‍; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് അഞചു ദിവസത്തെ അവധി സമ്മാനം

സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് റെയില്‍വേയുടെ സമ്മാനം: അഞ്ചു ദിവസത്തെ അവധി

കൊച്ചി| priyanka| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (19:06 IST)
അവസരോചിതമായി ഇടപെടല്‍ കൊണ്ടു ദുരന്തം ഒഴിവാക്കിയ കറുകുറ്റി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് റെയില്‍വേയുടെ അഭിനന്ദനം അവധിയുടെ രൂപത്തില്‍. മകള്‍ എയ്ഞ്ചലിനെ നഴ്‌സിംഗ് പ്രവേശനത്തിനായി റായ്പൂര്‍ എയിംസില്‍ ചേര്‍ക്കാനായി അഞ്ചു ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരിക്കുകയായിരുന്ന ബാബു വര്‍ഗീസ്. എന്നാല്‍ അപകടമുണ്ടായ റെയില്‍വേയുടെ എല്ലാ ജീവനക്കാരുടെയും അവധി ഞായറാഴ്ച പുലര്‍ച്ചെ തന്നെ റദ്ദാക്കി. അപകട സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ബാബു വര്‍ഗീസിന്റെ ഇടപെടല്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിനെ അപകടത്തില്‍ നിന്നു രക്ഷിച്ചിരുന്ന ബാബു വര്‍ഗീസിന്റെ മാതൃകാപരമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ട റയില്‍വേ അധികൃതര്‍ ഡോയിന്റ് ഇന്‍സ്‌പെക്ഷന്‍ കമ്മിറ്റിയുടെ തെളിവെടുപ്പില്‍ മൊഴി നല്‍കിയ ശേഷം ബാബു വര്‍ഗീസ് അവധി അനുവദിച്ചു. അടിയന്തിരമായി റായ്പൂരിലെത്തേണ്ടതിനാല്‍ വിമാനത്തില്‍ പോകാനുള്ള ആലോചനയിലാണു ബാബു വര്‍ഗീസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :