‘ആ ബാങ്കിന്റെ ഡയറക്ടർ, ഈ പാർട്ടിയുടെ പ്രസിഡന്റ്’; അമിത് ഷായെ പരിഹസിച്ച് രാഹുല്‍

‘ആ ബാങ്കിന്റെ ഡയറക്ടർ, ഈ പാർട്ടിയുടെ പ്രസിഡന്റ്’; അമിത് ഷായെ പരിഹസിച്ച് രാഹുല്‍

  rahul ghandhi , narendra modi , Amith sha , Bjp , congress , രാഹുൽ ഗാന്ധി , നരേന്ദ്ര മോദി , അമിത് ഷാ
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 22 ജൂണ്‍ 2018 (17:45 IST)
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വലിയ ഇടപെടലെന്ന് വിശേഷിക്കപ്പെട്ട നോട്ടുനിരോധന കാലത്ത് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്ത സഹകരണ ബാങ്കുകളിലൊന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

അമിത് ഷായെ പരിഹസിക്കുന്ന രീതിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

‘താങ്കർ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് പഴയ നോട്ടുകൾ മാറ്റിക്കൊടുത്തതിൽ ഒന്നാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങൾ. അഞ്ചു ദിവസം കൊണ്ട് 750 കോടി. കോടിക്കണക്കിന് ഇന്ത്യക്കാർ നോട്ടുനിരോധനത്തിൽ കഷ്ടമനുഭവിച്ചപ്പോൾ താങ്കളുടെ നേട്ടത്തിനു അഭിവാദ്യങ്ങൾ’– ട്വിറ്ററിൽ രാഹുൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അമിത് ഷായെയും ബിജെപിയെയും പ്രതികൂട്ടിലാക്കുന്ന വിവരം പുറത്തു വന്നത്. 2016 നവംബർ എട്ടിനു നോട്ടുനിരോധനം പ്രാബല്യത്തിൽ വന്നതു മുതൽ നവംബർ 14 വരെ 745.59 കോടി രൂപയാണ് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :