ന്യൂഡല്‍ഹി|
AISWARYA|
Last Updated:
വെള്ളി, 18 ഓഗസ്റ്റ് 2017 (10:22 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉള്‍ക്കൊള്ളാനാകാത്തതിനാലാണ് പാര്‍ട്ടിക്കും ആര്‍എസ്എസിനുമെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തുന്നതെന്ന് ബിജെപി നേതാവ് ജിവിഎന്‍ നരസിംഹ റാവു.
രാഹുലിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ മാധ്യമശ്രദ്ധ നേടാനാണെന്നും ഈ പ്രസ്താവനകൾ അദ്ദേഹത്തിന്റെ ഭാവിയെ കുറച്ചുകാണിക്കുന്നുവെന്നും റാവു പറഞ്ഞു. രാഷ്ട്രീയത്തെക്കുറിച്ചും ഭരണനിര്‍വഹണത്തെക്കുറിച്ചുമുള്ള രാഹുല്‍ ഗാന്ധിയുടെ ധാരണ ദയനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആർഎസ്എസിനെ വിമർശിക്കുന്ന രാഹുലിനെതിരെ ബിജെപി നേതാവ് എസ് പ്രകാശും രംഗത്തെത്തി. സംഘടനയ്ക്കെതിരെ എന്തെങ്കിലും പരാമർശം നടത്തുന്നതിന് മുൻപ് രാഹുൽ ആർഎസ്എസിന്റെ ചരിത്രം വായിക്കണമെന്നും രാജ്യസ്നേഹം എന്താണെന്നോ ആർഎസ്എസ് നടത്തിയ ത്യാഗങ്ങൾ എന്താണെന്നോ രാഹുലിന് അറിയില്ല. അത് മനസിലാക്കിയിട്ട് വേണം ഇത്തരം പരാമര്‍ശങ്ങള്‍ നടത്താവുള്ളുവെന്നും പ്രകാശ് കൂട്ടിച്ചേർത്തു.
രാജ്യത്ത് വിഭാഗീയ അജൻഡയുമായാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ ഭരണഘടന മാറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും രാഹുൽ ഇന്നലെ സഞ്ജി വിസാറത്ത് ബച്ചാവോ പരിപാടിയിൽ പങ്കെടുക്കവെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് നരസിംഹ റാവു രംഗത്തെത്തിയത്.