രാഹുല്‍ ഉദിച്ചുയരുന്ന താരം, നിതീഷ്-ലാലു സര്‍ക്കാരിന് ആശംസ: ശത്രുഘ്‌നന്‍ സിന്‍ഹ

രാഹുല്‍ ഗാന്ധി , ശത്രുഘ്‌നന്‍ സിന്‍ഹ , രാഹുല്‍ ഗാന്ധി , ബിഹാര്‍ തെരഞ്ഞെടുപ്പ്
പട്‌ന| jibin| Last Modified ശനി, 21 നവം‌ബര്‍ 2015 (10:08 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചു ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രാംഗത്ത്. രാഹുല്‍ ഗാന്ധി ഉദിച്ചുയരുന്ന താരമാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെ വിജയമാണ്. അധികാരത്തിലേറിയ നിതീഷ്-ലാലു സര്‍ക്കാരിന് എല്ലാം ആശംസകളും നേരുന്നുവെന്നും നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഉദിച്ചുയരുന്ന താരമായ രാഹുല്‍ ഗാന്ധിക്ക് എല്ലാ വിജയാശംസയും നേരുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെ വിജയം കൂടിയാണെന്നും സിന്‍ഹ പറയുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലം മുതല്‍ ബിജെപി നേതൃത്വവുമായി ഭിന്നതയിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ.

ബിഹാറിലെ തോല്‍വിയുടെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചവര്‍ തന്നെ ഏറ്റെടുക്കണമെന്ന അദ്വാനി അടക്കുമുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനയെ അദ്ദേഹം പിന്തുണക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :