മോദി വസ്​ത്രം മാറുന്നത്​ പോലെയാണ്​ ആർബിഐ നിയമങ്ങൾ മാറ്റുന്നത്: രാഹുൽ

പ്രധാനമന്ത്രി വസ്​ത്രം മാറുന്നത്​ പോലെയാണ്​ ആർബിഐ നിയമങ്ങൾ മാറ്റുന്നത്: രാഹുൽ

 Rahul ghandhi , narendra modi , modi , RBI , congress , രാഹുൽ ഗാന്ധി , പ്രധാനമന്ത്രി നരേന്ദ്ര മോദി , ആർബിഐ , കോൺഗ്രസ് , മോദി , പി ചിദംബരം
ന്യൂ‍ഡൽഹി| jibin| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (20:44 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്​ത്രം മാറുന്നത്​ പോലെയാണ്​ നിയമങ്ങൾ മാറ്റുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ​ രാഹുൽ ഗാന്ധി.

ഈ അടുത്ത് നടത്തിയ അമേരിക്കൻ സന്ദർശനത്തിനിടെ നിരവധി തവണയാണ്​ മോദി കോട്ട്​ മാറ്റിയത്​. അതുപോലൊയണ്​ ആർബിഐ നിയമങ്ങൾ മാറ്റികൊണ്ടിരിക്കുന്നതെന്ന്​ രാഹുൽ ഗാന്ധി ബീഹാറിൽ പറഞ്ഞു.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ധനമന്ത്രി അരുൺ ജയ്റ്റ്ലി‍ പ്രഖ്യാപിച്ച വിവിധ നയതീരുമാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോഴാണ് രാഹുൽ റിസർവ് ബാങ്കിനെതിരെ രംഗത്തെത്തിയത്. അസാധുവാക്കിയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതു സംബന്ധിച്ച് ആർബിഐ ഇറക്കിയ പുതിയ ഉത്തരവാണ് രാഹുലിന്റെ വിമർശനത്തിന് ആധാരം.

മുൻ ധധമന്ത്രി പി ചിദംബരവും ആർബിഐയുടെ നടപടിയെ വിമർശിച്ച്​ രംഗത്തെത്തി. ആർബിഐ പുതിയ നിയമം കൊണ്ടു വരുന്നു അതിന്​ വിരുദ്ധമായ അഭിപ്രായ പ്രകടനമാണ്​ ധനമന്ത്രി അരുൺ ജെയ്​‌റ്റ്‌ലി നടത്തുന്നത്​. ജനം ഇതിൽ ആരെയാണ്​ വിശ്വസിക്കേണ്ടതെന്നും ചിദംബരം ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :