aparna shaji|
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (10:05 IST)
ആർ എസ് എസിന് മഹാത്മ ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കോടതിയിൽ വ്യക്തമാക്കിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവന തിരുത്തി കോൺഗ്രസ് എം എൽ എ വിടി ബൽറാം. ഗാന്ധിയെ കൊന്നത് ആർ എസ് എസാണ്. ആർ എസ് എസ് തന്നെയാണ് എന്നാണ് ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗാന്ധിയെ വധിച്ചത് ആർ എസ് എസുകാരാണെന്ന് 2014 മാർച്ച് ആറിന് നടന്ന റാലിയിൽ രാഹുൽ പ്രസംഗിച്ചത് ചൂണ്ടിക്കാട്ടി രാജേഷ് മഹാദേവ് കുന്ദെ ആണ് മഹാരാഷ്ട്രയിലെ ഭിവാണ്ഡി മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. സംഘടനയെ മൊത്തത്തിൽ കുറ്റപ്പെടുത്തിയത് തെറ്റായെന്നും ഖേദപ്രകടനം നടത്തിയെങ്കിൽ രാഹുൽ വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.