രാഹുൽ ഗാന്ധി ഉറങ്ങിയതോ ചിന്തിച്ചതോ? രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസ് അവതരിപ്പിക്കുന്ന നായകൻ ഉറക്കക്കുരുക്കിൽ!

പാർലമെന്റ് അംഗങ്ങ‌ൾ ഏറ്റുമുട്ടിയപ്പോൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത് ഇതൊന്നുമറിയാതെ താടിക്ക് കൈ കൊടുത്ത് ഉറങ്ങുന്ന രാഹുൽ ഗാന്ധിയെ

aparna shaji| Last Updated: വ്യാഴം, 21 ജൂലൈ 2016 (16:20 IST)
ഗുജറാത്തിൽ ഗോ മാതാ സംരക്ഷണത്തിന്റെ പേരിൽ ദളിത് യുവാക്കളെ മർദിച്ച സംഭവത്തെച്ചൊല്ലി കഴിഞ്ഞ ദിവസം ഭരണപ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ അലമുറയിട്ടപ്പോൾ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലേ എന്ന രീതിയിൽ ഒരാൾ ഇരുന്നുറങ്ങുന്നുണ്ടായിരുന്നു. പാർലമെന്റ് അംഗങ്ങ‌ൾ ഏറ്റുമുട്ടിയപ്പോൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത് ഇതൊന്നുമറിയാതെ താടിക്ക് കൈ കൊടുത്ത് ഉറങ്ങുന്ന രാഹുൽ ഗാന്ധിയെ ആയിരുന്നു.

പ്രശ്നങ്ങൾ നടക്കവെ ഇതൊന്നും മൈൻഡ് ചെയ്യാതെ കിടന്നുറങ്ങുന്ന രാഹുൽ പോലും ചിന്തിച്ചു കാണില്ല, നാളെ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് തന്റെ ഉറക്കമായിരിക്കുമെന്ന്.
രാഹുൽ ഗാഡമായ ഉറക്കത്തിലായിരുന്നോ അതോ ചിന്തയിലായിരുന്നോ?. എന്തായാലും ഉറക്കം വൈറലായിരിക്കുകയാണ്. ഒപ്പം പാർട്ടിക്ക് നാണക്കേടും.

ഗുജറാത്ത് വിഷയത്തിൽ പ്രതിപക്ഷത്തിനുനേരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് അഴിച്ചുവിട്ടത്. കോൺഗ്രസ് പാർട്ടി ലോക്സഭാ നേതാവ് മല്ലികാർജുൻ ഖാർഗെയും മറ്റു എംപിമാരും വിഷയത്തിൽ അലമുറയിട്ടു സംസാരിക്കുമ്പോഴും രാഹുൽ നല്ല ഉറക്കത്തിലായിരുന്നു. മറ്റു നേതാക്കൾ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചപ്പോഴും രാഹുൽ ഒന്നും മിണ്ടാതെ കണ്ണുകളടച്ചിരുന്നു.

ആക്രമണത്തിന് ഇരയായവരെ വ്യാഴാഴ്ച സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഈ കടുംകൈ ചെയ്തത് എന്നതാണ് ഇതിലെ രസകരമായ കാര്യം. പാര്‍ലമെന്റിലെ മോശം പ്രകടനങ്ങളുടെ പേരില്‍ അല്ലെങ്കിലേ നോട്ടപ്പുള്ളിയാണ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ രാഹുല്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ കൂടി പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ രാഹുലിനെ പരിഹസിച്ച് കൊല്ലുകയാണ്. ഇത്രയും ബഹളത്തിനിടെ എങ്ങനെ ഉറങ്ങുന്നു എന്ന് പലരും അത്ഭുതത്തോടെയാണ് ചോദിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :