അലോക് വര്‍മയെ മാറ്റിയത് റഫേൽ ഇടപാടില്‍ കുടുങ്ങുമോയെന്ന ഭയം മൂലം; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡൽഹി, വ്യാഴം, 25 ഒക്‌ടോബര്‍ 2018 (20:15 IST)

  rahul gandhi , alok verma , CBI , Narendra modi , rafale deal , സിബിഐ , റഫേൽ , അലോക് വർമ , മോദി , രാഹുൽ ഗാന്ധി

ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കുന്നതു തടയാനാണു തലപ്പത്ത് നിന്നും അലോക് വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

റാഫേൽ കരാറില്‍ പിടിക്കപ്പെടുമെന്ന് ഭയന്നാണ് സർക്കാർ അടിയന്തരമായി അർദ്ധരാത്രിയിൽ നടപടി സ്വീകരിച്ചത്. അനില്‍ അംബാനിക്ക് 30,000 കോടി രൂപയാണ് റഫേല്‍ ഇടപാടില്‍ മോദി നേടിക്കൊടുത്തത്.
പ്രധാനമന്ത്രിക്ക് ജനങ്ങളെ പറ്റിച്ച് രക്ഷപ്പെടാനാകില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

അലോക് വര്‍മ്മയെ മാറ്റിയത് നിയമവിരുദ്ധമാണ്. സിബിഐ ഡയറക്ടറെ മാറ്റാന്‍ അധികാരം സര്‍ക്കാരിനില്ല. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പടെയുള്ള പാനലിന് മാത്രമേ സിബിഐ ഡയറക്ടറെ സ്ഥാനത്ത് നിന്ന് നീക്കാന്‍ അധികാരമുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.

റാഫേൽ കരാര്‍ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് തിടുക്കപ്പെട്ട് സിബിഐയിൽ അഴിച്ചുപണി നടത്താന്‍ മോദിയെ പ്രേരിപ്പിച്ചത്. കേസിൽ മോദിക്കെതിരെ ശേഖരിച്ചിരുന്ന തെളിവുകളും പ്രധാനമന്ത്രിയുടെ അനുയായികൾ സിബിഐ ഉദ്യോഗസ്ഥരിൽ നിന്ന് തട്ടിയെടുത്തുവെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.

 സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് മോദിയെ രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാൽ പ്രതിപക്ഷമെന്ന നിലയിൽ ഇതിന് പിന്നിലെ കള്ളക്കളി പുറത്തുകൊണ്ട് വരുമെന്നും രാഹുല്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേന്ദ്രത്തിന് നിഷേധാത്മക നിലപാട്: കേരള പുനർനിർമ്മാണത്തിൽ പ്രവാസി മലയാളികള്‍ വാശിയോടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം മുടങ്ങിയ സാഹചര്യത്തില്‍ ...

news

ഭക്തർ സ്വാമി ശരണമെന്ന് വിളിക്കുമ്പോൾ സർക്കാരിന് ‘സരിത ശരണം‘: വിമർശനവുമായി കെ മുരളീധരൻ

ഭക്തർ സ്വാമി ശരണം എന്ന് വിളിക്കുമ്പോൾ സർക്കാർ സരിത ശരണമെന്നാണ് വിളിക്കുന്നതെന്ന് കോൺഗ്രസ് ...

news

രാഹുൽ ഈശ്വറിനെതിരെ നടപടിയെടുക്കണമെന്ന് ശ്രീധരൻ പിള്ള

ശബരിമലയിൽ യുവതികൾ പ്രവേശിക്കാനിടയായാൽ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയാക്കാൻ ...

news

കന്യകയാണെങ്കില്‍ മാത്രം പൊലീസില്‍ ജോലി; പരിശോധന നിര്‍ബന്ധമാക്കുന്നു - നിയമം മാറ്റില്ലെന്ന് അധികൃതര്‍!

ഇന്തോനേഷ്യന്‍ വനിതാ പൊലീസില്‍ ചേരണമെങ്കില്‍ കന്യകയായിരിക്കണമെന്ന നിബന്ധന വിവാദങ്ങള്‍ക്ക് ...

Widgets Magazine