'ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണം നോട്ട് നിരോധനവും തൊഴിലില്ലായ്‌മയും ജിഎസ്‌ടിയും': രാഹുൽ ഗാന്ധി

'ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണം നോട്ട് നിരോധനവും തൊഴിലില്ലായ്‌മയും ജിഎസ്‌ടിയും': രാഹുൽ ഗാന്ധി

Rijisha M.| Last Updated: വ്യാഴം, 23 ഓഗസ്റ്റ് 2018 (10:22 IST)
ഇന്ത്യയിൽ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയും നോട്ട്‌നിരോധനവും ജിഎസ്‌ടിയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്‌ടി മൂലം ചെറുകിട വ്യവസായങ്ങൾ തകർന്നത് ആളുകളെ രോഷാകുലരാക്കുന്നുണ്ട്. ഇത് ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണമാകും. വലിയ വിഭാഗം ആളുകളെ വികസന പ്രക്രിയയില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നത് വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കപ്പെടാം.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് നിങ്ങള്‍ ഒരു കാഴ്ചപ്പാട് നല്‍കിയില്ലെങ്കില്‍ മറ്റാരെങ്കിലും അത് നല്‍കിയെന്ന് വരും. ബി.ജെ.പി സര്‍ക്കാര്‍ ഗോത്ര സമൂഹത്തേയും ആദിവാസി വിഭാഗത്തേയും ന്യൂനപക്ഷങ്ങളേയും വികസന പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അത് അപകടകരമായ സാഹചര്യത്തിലേക്ക് നയിച്ചേക്കാം.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം കൊണ്ടുവന്നത് ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു. അത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലിനെ ബാധിച്ചു. കൂടാതെ അതിന് ശേഷം തെറ്റായ രീതിയില്‍ നടപ്പിലാക്കിയ ജി എസ്‌ടി കാര്യങ്ങളുടെ നില കൂടുതല്‍ വഷളാക്കുകയും ചെയ്‌തു. നഗരങ്ങളിൽ ജോലി ചെയ്‌തിരുന്നവർ ഗ്രാമങ്ങളിലേക്ക് പോകേണ്ടതായി വന്നു. ഈ കാര്യങ്ങളൊക്കെയാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :