സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2024 (12:11 IST)
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒപ്പം എന്നെഴുതിയ ബേഗുമായാണ് പ്രിയങ്ക ഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ എത്തിയത്. കഴിഞ്ഞദിവസം പാലസ്തീന് പിന്തുണ അറിയിച്ച ബേഗുമായാണ് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നത്.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇത് ബംഗ്ലാദേശ് സര്‍ക്കാരുമായി ചര്‍ച്ചചെയ്യുകയും വേദനിക്കുന്നവരെ പിന്തുണയ്ക്കുകയും വേണമെന്ന് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയത് വലിയ വിമര്‍ശനങ്ങള്‍ നേടിയിരുന്നു.