ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 13 മെയ് 2016 (16:07 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി വധേര മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ പ്രതിഫലിപ്പിക്കുന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രിയങ്കയ്ക്ക് കോണ്‍ഗ്രസില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. അത് അവര്‍ ഉത്സാഹത്തോടെ ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇ ടി വി ന്യൂസ് നെറ്റ്വര്ക് തലവന്‍ ജഗ്ദീഷ് ചന്ദ്രയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഹരീഷ് റാവത്ത് ഇങ്ങനെ പറഞ്ഞത്.
കൂടാതെ, ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബി ജെ പി നേതൃത്വം നല്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ നടത്തിയ അനാവശ്യനീക്കങ്ങളില് അദ്ദേഹം നിരാശ അറിയിക്കുകയും ചെയ്തു. ഭരണഘടനയിലെ 356 ആം വകുപ്പ് ഇനിമുതല്‍ ചുമത്തുമ്പോള്‍ ബി ജെ പി നേതൃത്വം ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കണമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.